ഷുക്കൂര്‍ വധം: ജയരാജനെ ഉടന്‍ ചോദ്യം ചെയ്യില്ല

വെള്ളി, 22 ജൂണ്‍ 2012 (09:21 IST)
PRO
PRO
മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെ ഉടന്‍ ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘം തീരുമാനിച്ചു. അരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ വിശ്രമത്തിലായതിനാല്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കഴിയില്ലെന്ന് ജയരാജന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ മാറ്റി വച്ചത്. വിശ്രമത്തിന് ശേഷമെ അന്വേഷണ സംഘം ജയരാജനെ ചോദ്യം ചെയ്യുകയുള്ളു.

അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് വ്യാഴാഴ്ചയാണ് ജയരാജന്‍ കത്ത് നല്‍കിയത്. നടുവിനും ഡിസ്കിനുമുള്ള വേദന കാരണം വിശ്രമം ആവശ്യമാണെന്ന് കാണിച്ചാണ് അദ്ദേഹം അന്വേഷണ സംഘത്തിന് കത്ത് നല്‍കിയിരിക്കുന്നത്. ആര്‍ എസ് എസുകാരുടെ ആക്രമത്തിന് ഇരയായിട്ടുള്ള താനിക്ക് ഒരുപാട് അസുഖങ്ങള്‍ ഉണ്ട്. അതിനാല്‍ രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം ഹാജരകാമെന്നുമാണ് കത്തില്‍ പറയുന്നത്.

സിപിഎം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു വി വേണുവിന്റെ മൊഴിയാണ്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്‌ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിലേക്കു കാര്യങ്ങള്‍ എത്തിച്ചത്‌. കണ്ണൂര്‍ ഗസ്റ്റ്‌ ഹൗസില്‍വച്ചു കഴിഞ്ഞ 12 നു ജയരാജനെ പൊലീസ്‌ ചോദ്യം ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക