ഷീ ടാക്സി: 19 ന്‌ തുടക്കം

തിങ്കള്‍, 18 നവം‌ബര്‍ 2013 (17:40 IST)
PRO
PRO
സ്ത്രീകള്‍ ഡ്രൈവറായി സ്ത്രീകള്‍ തന്നെ ഓപ്പറേറ്റ് ചെയ്യുന്ന ഷി ടാക്സി എന്ന സം‍വിധാനത്തിന്‌ തലസ്ഥാന നഗരിയില്‍ നവംബര്‍ 19 ന്‌ തുടക്കമാവും. പ്രസിദ്ധ സിനിമാ താരം മഞ്ജുവാര്യരാണ്‌ ഷി ടാക്സിയുടെ ഗുഡ്‍വില്‍ അംബാസഡര്‍.

കാള്‍ ടാക്സി പോലെ തന്നെ ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് ഷി ടാക്സി ബുക്ക് ചെയ്യാം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് ഇത് തീര്‍ത്തും സുരക്ഷിതവുമായിരിക്കും എന്ന് മഞ്ജു തന്നെ പറയുന്നു.

ടാക്സി പോകുന്ന റൂട്ട് എന്നിവ സംബന്ധിച്ച വിവരം ജിപിഎസ് സംവിധാനം വഴി ഷി ടാക്സിയുടെ കണ്‍ട്റോള്‍ റൂമില്‍ അറിയാന്‍ കഴിയും എന്നതിനൊപ്പം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ സുരക്ഷാ സംവിധാനങ്ങളും ഷി ടാക്സിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീറ്റര്‍ സം‍വിധാനത്തിലൂടെ കൃത്യമായ കൂലിയും അറിയാന്‍ സം‍വിധാനമുണ്ടാവും. സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണവും ഷി ടാക്സിയ്ക്ക് ഉണ്ടാവും.

വെബ്ദുനിയ വായിക്കുക