ഷവര്‍മ വീണ്ടും ചതിച്ചു

വ്യാഴം, 17 ജനുവരി 2013 (17:48 IST)
PRO
PRO
മലപ്പുറത്ത്‌ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഭ‌ക്‍ഷ്യ വിഷബാധ. പരപ്പനങ്ങാടി സ്വദേശികളായ ഷൗക്കത്ത്‌, ഭാര്യ സുനീറ, മക്കളായ ഷംവില്‍ (4), സനമോള്‍ (3), ഷാമോന്‍ (1) എന്നിവരാണ്‌ ഭ‌ക്‍ഷ്യവിഷബാധയെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ആയത്‌.

തിങ്കളാഴ്ച രാത്രി താനൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ്‌ ഇവര്‍ ഷവര്‍മ കഴിച്ചത്‌. തുടര്‍ന്ന് വീട്ടിലെത്തിയ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ഷവര്‍മ കഴിച്ച് രണ്ട് മാസം മുന്‍പ് ഒരാള്‍ മരിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്ത് നിന്നും ഷവര്‍മയില്‍ നിന്ന് ഭ‌ക്‍ഷ്യവിഷബാധ ഏറ്റെതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക