ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന ഫേസ്ബുക്കിലെ പോസ്റ്റ്‌ വിവാദമാകുന്നു!

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (14:54 IST)
PRO
PRO
ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന ഫേസ്ബുക്കിലെ പോസ്റ്റ്‌ വിവാദമാകുന്നു. ശ്രീനാരായണ ഗുരു സമാധി ദിവസം ബാര്‍ അവധി ആയതില്‍ പ്രതിഷേധിച്ചാണ് ഒരു ഫേസ്ബുക്ക് യൂസര്‍ ഗുരുവിനെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടത്.

ഈ യൂസര്‍ ഫേസ്ബുക്കില്‍ ഗുരു സമാധി ദിവസം കുറിച്ചത് ‘ബാറില്‍ പോയി രണ്ടെണ്ണം അടിക്കാമെന്ന് കരുതിയപ്പോള്‍ ഇന്ന് ലെവന്‍ ചത്ത ദിവസമാണ് പോലും’ എന്നാണ്. ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴുള്ളത്.

എസ്എന്‍ഡിപി, സംഘപരിവാര്‍ സംഘടനകള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുമ്പ് ഇയാള്‍ ദേശീയ പതാകയെ അപമാനിച്ചും ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടിരുന്നു. ദേശീയ പതാക കത്തിക്കുന്ന ഫോട്ടോയും കുറിപ്പുമായിരുന്നു ഇയാള്‍ ഇട്ടിരുന്നത്.

ദേശീയ പതാക കത്തിക്കുന്ന ഫോട്ടോയ്ക്ക് താഴെ ഇയാള്‍ കുറിച്ചത് ‘അസമത്വത്തിന്റെയും അനീതിയുടെയും പ്രതീകമായ ഈ രാഷ്ട്ര പതാക കത്തി എരിയട്ടെ. ഇതില്‍ വിശ്വസിക്കുന്ന ജനകോടികളുടെ വയറും മനസ്സും പോലെ..’ എന്നാണ്.

വെബ്ദുനിയ വായിക്കുക