ശിക്ഷയെ പേടിയില്ല; സ്വര്‍ണവേട്ടയും കടത്തലും വീണ്ടും തുടരുന്നു

ചൊവ്വ, 26 നവം‌ബര്‍ 2013 (09:26 IST)
PRO
സ്വര്‍ണക്കടത്ത് പിടികൂടുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടും വിമാനത്താവളങ്ങളിലൂടെ സ്വര്‍ണം കടത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട തുടരുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി ഫാമിസില്‍ നിന്ന് രണ്ടു കിലോ സ്വര്‍ണം പിടികൂടി. രാവിലെ 6.20ന് കരിപ്പൂരിലെത്തിയ വിമാനത്തിലാണ് ഫാമിസ് എത്തിയത്.

ബാഗിലുണ്ടായ എമര്‍ജന്‍സി ലൈറ്റിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു മാസത്തിനുള്ളില്‍ ഏതാണ്ട് 50 കിലോ സ്വര്‍ണമാണ് പിടികൂടിയത്.

രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍നിന്നും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും അവയുടെ കണ്ണികളെയുമാണ് പിടികൂടിയത്. കഴിഞ്ഞദിവസം ഫോണിന്റെ കവറിനുള്ളില്‍ ഒളിപ്പിച്ച് പാന്റ്സിന്റെ പോക്കറ്റില്‍ വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവും പിടികൂടിയിരുന്നു.

വെബ്ദുനിയ വായിക്കുക