ശബരിമലയിലെ ലാത്തിച്ചാര്‍ജ് ആസൂത്രിതമെന്ന് കുമ്മനം രാജശേഖരന്‍

Webdunia
വ്യാഴം, 9 ജനുവരി 2014 (14:42 IST)
PRO
PRO
ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ചിലര്‍ നടത്തുന്ന ആസൂത്രിത ശ്രമമാണ് ശബരിമലയില്‍ നടന്ന ലാത്തിച്ചാര്‍ജിനു പിന്നിലെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. ചില പോലീസുകാര്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇവരെ കണ്ടെത്തി അടിയന്തരമായി ജോലിയില്‍നിന്ന് പിന്‍വലിക്കണം. ഭക്തജന സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയിലെത്തണം. ആഭ്യന്തരവകുപ്പ് ശബരിമലയിലെ സുരക്ഷാ കാര്യത്തില്‍ വരുത്തിയ കനത്ത വീഴ്ചയാണ് സംഭവത്തിനു കാരണമെന്നും കുമ്മനം പറഞ്ഞു.

ഭക്തജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. ദീര്‍ഘവീക്ഷണമുള്ള ഒരു പദ്ധതിയും സര്‍ക്കാറിന് ശബരിമലയിലില്ല. നാലു സംസ്ഥാനങ്ങളിലെ പോലീസിനെ ഉള്‍പ്പെടുത്തി കേന്ദ്രസേനയുടെ നേതൃത്വത്തില്‍ അടിയന്തരമായി ശബരിമലയിലെ തിരക്ക് നിയന്ത്രിക്കണം - കുമ്മനം നിര്‍ദേശിച്ചു.