കര്‍ണാടകത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്ത് വില്‍ക്കുന്നതിന് അവിടത്തെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം കേരള ഹൈക്കോടതി സ്റ്റേചെയ്തു.
വൈദ്യുതി നിയമത്തിലെ പതിനൊന്നാം വകുപ്പുപ്രകാരം കര്‍ണാടകയില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി മുഴുവന്‍ ആ സംസ്ഥാനത്തിനുമാത്രമേ നല്‍കാവൂ എന്ന കര്‍ണാടക സര്‍ക്കാറിന്‍െറ ഉത്തരവാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്.
രണ്ടു മാസത്തേക്കാണ് സ്റ്റേ. കര്‍ണാടകയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് വൈദ്യുതി ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ജസ്റ്റിസ് സുരേന്ദ്ര മോഹന്‍െറ സിംഗിള്‍ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തത്.
കര്‍ണാടക സര്‍ക്കാറിന് നോട്ടീസയക്കാനും വരുന്ന എട്ടാം തീയതി വാദം കേള്‍ക്കാനും ഹൈക്കോടതി ഉത്തരവായി. വളരെ മുമ്പുതന്നെ കെഎസ്ഇബിയുമായി ഒപ്പുവെച്ചിരുന്ന വൈദ്യുതി വാങ്ങല്‍ കരാര്‍ പ്രകാരം കേരളത്തിന് കര്‍ണാടകത്തില്‍നിന്നും വൈദ്യുതി ലഭിച്ചിരുന്നു. കേരളത്തിന്റെ രൂക്ഷമായ പ്രതിസന്ധിയാണ് ഇതിലൂടെ ഒഴിവായത്.