റെയില്‍വേ കാന്റീനില്‍ നിന്ന് വൈദികന് നല്‍കിയ ചായയില്‍ ചത്ത പല്ലി. ശനിയാഴ്ച രാവിലെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ വെജിറ്റേറിയന്‍ കാന്റീനില്‍ നിന്നും ചായ വാങ്ങിയ ഫാദര്‍ സുനിലിനാണ് പല്ലിയെ ലഭിച്ചത്.
തുടര്‍ന്ന് വൈദികന്‍ റെയില്‍വെ മാനേജര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കാന്റീന്‍ അടപ്പിച്ചിട്ടുണ്ട്. റെയില്‍വേ ഈ കാന്റീന്‍ സ്വകാര്യ വ്യക്തിക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്.
പരാതി നല്‍കിയതിനെത്തുടര്‍ന്ന് വൈദികനെതിരെ കാന്റീന്‍ ജീവനക്കാരും ആരോപണം ഉന്നയിച്ചു. വൈദികന്‍ തങ്ങളെ മര്‍ദ്ദിച്ചെന്നാണ് ആരോപണം.