വോള്‍ട്ടേജിന്‍െറ അടിസ്ഥാനത്തില്‍ വൈദ്യുതിനിരക്ക് നിശ്ചയിക്കാനൊരുങ്ങുന്നു

ശനി, 15 മാര്‍ച്ച് 2014 (09:46 IST)
PRO
വോള്‍ട്ടേജിന്‍െറ അടിസ്ഥാനത്തില്‍ വൈദ്യുതിനിരക്ക് നിശ്ചയിക്കാന്‍ വൈദ്യുതിബോര്‍ഡ് റെഗുലേറ്ററി കമീഷന് മുമ്പില്‍ ശിപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്.

വോള്‍ട്ടേജിന്‍െറ അടിസ്ഥാനത്തില്‍ നിരക്ക് നിശ്ചയിക്കാമെന്ന് നേരത്തെ അപ്പലേറ്റഡ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. വ്യവസായ വാണിജ്യ ഉപഭോക്താക്കളുടെ അപേക്ഷയിലായിരുന്നു ഈ നിര്‍ദേശം.

ഈ വിഷയത്തില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് കമീഷന്‍ ശിപാര്‍ശ സമര്‍പ്പിച്ചത്. . ഇത് മാനദണ്ഡമാക്കിയാല്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കില്‍ കാര്യമായ വര്‍ധന വരുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക