എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സഹകരിക്കാന്‍ സി കെ വിദ്യാസാഗര്‍ തീരുമാനിച്ചു. തൃശൂരില്‍ ഇന്നു ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
ഇരുവരും ധാരണയില്‍ എത്തിയതിനെ തുടര്‍ന്ന് വിദ്യാസാഗര്‍ ശ്രീനാരായണ ധര്‍മവേദി വിട്ടു. ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീനാരായണ ധര്‍മവേദിക്ക് സമൂഹത്തില്‍ പ്രസക്‌തി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വിദ്യാസാഗര്‍ പറഞ്ഞു.
ഗോകുലം ഗോപാലന്‍റെ വാഹന പ്രചാരണ ജാഥയ്ക്ക് എതിരെയും വിദ്യാസാഗര്‍ രംഗത്തെത്തി. വാഹനപ്രചാരണ ജാഥ തികഞ്ഞ അസംബന്ധമായിരുന്നു. എം ബി ശ്രീകുമാറിനെപ്പോലുള്ള വ്യക്‌തികള്‍ ധര്‍മവേദിയുടെ മുന്നേറ്റത്തിനു തടസമായി. ഇനിയങ്ങോട്ട് വെള്ളാപ്പള്ളിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വിദ്യാസാഗര്‍ പറഞ്ഞു.