കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അദ്ദേഹത്തിന്റെ വരുമാനം 29.85 ലക്ഷം രൂപയാണ്. വീരേന്ദ്രകുമാറിന്റെ പേരില്‍ 1.68 കോടിയുടെ ജംഗമസ്വത്തുണ്ട് എന്നാണു സത്യവാങ്മൂലത്തില്‍ പറയുന്നത്.
വീരേന്ദ്ര കുമാറിന്‍റെ ഭാര്യക്ക് 12.95 ലക്ഷവും. ഇതിനുപുറമേ 36.65 കോടിയുടെ പൈതൃക ആര്‍ജിത സ്വത്തുമുണ്ടെന്നാണ് രേഖ. ഭാര്യയ്ക്ക് രണ്ട് കോടിയുടെ പൈതൃകസ്വത്താണുള്ളത്. കൃഷിഭൂമിയായി വൈത്തിരി താലൂക്കിലെ കല്‍പ്പറ്റ വില്ലേജിലും ബത്തേരി താലൂക്കിലെ പുരക്കാടി വില്ലേജിലുമായി 45 ഏക്കര്‍ 58 സെന്റും ഭാര്യയുടെ പേരില്‍ 20 ഏക്കര്‍ സ്ഥലവുമുണ്ട്.
ഇതു കൂടാതെ കൃഷിഭൂമിയല്ലാതെ കല്‍പ്പറ്റയില്‍ 4.41 ഏക്കര്‍ പൈതൃകമായി ലഭിച്ചിട്ടുണ്ട്. കാക്കനാട് കണയന്നൂര്‍ താലൂക്കില്‍ ഒമ്പത് സെന്റ് ഭൂമിയും കല്‍പ്പറ്റയില്‍ 28 ലക്ഷം രൂപയുടെ 2811 ചതുരശ്ര അടി വലിപ്പമുളള വീടും. വീരേന്ദ്രകുമാറിന്റെ പേരില്‍ ബാങ്കില്‍ 1,05,413 രൂപയുടെ വായ്പയും ഭാര്യയുടെ പേരില്‍ 4,30,281 രൂപയുടെ വായ്പയുമുണ്ട്.
ഇദ്ദേഹത്തിന്‍റെ കൈവശം 5000 രൂപയും ഭാര്യയുടെ കൈയില്‍ 3,500 രൂപയും മാത്രമേയുള്ളൂ എന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ കാണിച്ചിരിക്കുന്ന വിവരം.