വീണ്ടും ജോര്‍ജ്-ഗണേശ് തര്‍ക്കം, ഗണേശ് ഇറങ്ങിപ്പോയി
വ്യാഴം, 19 ജൂലൈ 2012 (19:11 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്ന് മന്ത്രി ഗണേശ്കുമാര്‍ ഇറങ്ങിപ്പോയി. ചീഫ് വിപ്പ് പി സി ജോര്‍ജുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ഇറങ്ങിപ്പോയത്. ഇതോടെ ഗണേശ്കുമാര്‍ - പി സി ജോര്‍ജ് പ്രശ്നം വീണ്ടും വഷളായി.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഉമ്മന്‍ചാണ്ടി യോഗം വിളിച്ചത്. യോഗത്തില്‍ ചെറുനെല്ലി എസ്‌റ്റേറ്റ് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന പി സി ജോര്‍ജ് ആവശ്യപ്പെട്ടതോടെയാണ് യോഗം തര്‍ക്കവേദിയായി മാറിയത്. ജോര്‍ജിന്റെ ആവശ്യത്തെ ഗണേശ്കുമാര്‍ എതിര്‍ത്തതോടെ ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഗണേശ്കുമാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു.