വി എസിന്റെ മകന്‍ അരുണ്‍ കുമാറിനോട് വിജിലന്‍സിന്റെ മുമ്പില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം
വ്യാഴം, 27 ജൂണ്‍ 2013 (14:02 IST)
PRO
PRO
വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനോട് വിജിലന്‍സിന്റെ മുമ്പില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. അരുണ്‍ കുമാറിന്റെ ഐസിടി അക്കാദമി ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള നിയമനം, ഐഎച്ച്ആര്‍ഡിയുടെ നിയമനങ്ങള്‍, സ്ഥാനക്കയറ്റങ്ങള്‍ തുടങ്ങിയവയിലുള്ള ക്രമക്കേടാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാകാന്‍ ഇന്നലെ ഉച്ചയ്ക്കാണ് സ്റ്റേറ്റ് വിജിലന്‍സ് യൂണിറ്റില്‍ നിന്ന് അരുണ്‍ കുമാറിന് നിര്‍ദ്ദേശം വന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് കരമന കുഞ്ചാലുംമൂട്ടിലുളള ഓഫീസില്‍ ഹാജരാകണമെന്നാണ് അറിയിപ്പ്.
അരുണ്‍ കുമാറിന്റെ സ്ഥാനമാനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ചാണ്ടിയാണ് ആദ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരെയുളള കേസുകളിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ഭരണമുന്നണിയില്‍ നിന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.
അരുണ്‍കുമാറിനെതിരായ കേസ് ഇപ്പോള്‍ സജീവമാകുവാന്‍ കാരണം സോളാര്‍ തട്ടിപ്പ് അടക്കമുളള പ്രശ്‌നങ്ങളില്‍ പ്രതിപക്ഷാക്രമണം ശക്തമായതുകൊണ്ടാണെന്ന് ആക്ഷേപമുണ്ട്.
വിജിലന്‍സ് അന്വേഷണത്തെ ചോദ്യം ചെയ്ത് അരുണ്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.