വി എസിന്റെ നിലപാടുകള്‍ക്കെതിരെ ചന്ദ്രചൂഢന്റെ വിമര്‍ശനം
ഞായര്‍, 24 ജൂണ്‍ 2012 (17:11 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ ആര്‍എസ്പി ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍ രംഗത്ത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം വി എസ് ടി പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതിനെതിരെയായിരുന്നു ചന്ദ്രചൂഢന്റെ വിമര്‍ശനം. വി എസിന്റെ സന്ദര്‍ശനം നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി ചന്ദ്രചൂഢന്‍ പറഞ്ഞു.
രാഷ്ട്രീയ വിവേകമുള്ള ആരും ചെയ്യുന്ന പ്രവര്‍ത്തിയായിരുന്നില്ല വി എസിന്റെ ഭാഗത്തുനിന്നുണ്ടായത്. അന്ന് വൈകിട്ട് അഞ്ചു മണി കഴിഞ്ഞോ പിറ്റേന്നോ പോയാലും മാനം ഇടിഞ്ഞുവീഴുമായിരുന്നില്ല. പത്ത് വോട്ടെങ്കിലും ഈ പേരില്‍ മാറിയിട്ടുണ്ടെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.
വി എസ് എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടി നടപടികള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. ഇത്തരം നിലപാടുകള്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബുദ്ധിമുട്ടായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.