വിഎസ് ടിപിയെ ഇറച്ചി വിലയ്ക്ക് വിറ്റെന്ന് തിരുവഞ്ചൂര്‍
വെള്ളി, 21 മാര്‍ച്ച് 2014 (10:19 IST)
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വി എസ് അച്യുതാനന്ദനെതിരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
വിഎസിന്റേത് നിലവാരമില്ലാത്ത നിലപാടാണെന്നും ടിപിയെ വിഎസ് ഇറച്ചി വിലയ്ക്ക് വിറ്റെന്നും അദ്ദേഹം വിമര്‍ശിച്ചു.
ടിപി കേസില്‍ ഏറ്റവും ഒടുവില്‍ കൂറുമാറിയ വ്യക്തി വിഎസ് ആണെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടെ വാലില്‍ തൂങ്ങി തടിയൂരാനാണ് അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി
വിഎസിന്റെ അഭിപ്രായം പോലെ ആര്‍എംപി കോണ്‍ഗ്രസിന്റെ വാലാണെങ്കില്‍ 14 ഇടത്ത് മത്സരിക്കുമോ എന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടി അന്വേഷിച്ചു നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും അതിനപ്പുറം ഒരു പാര്‍ട്ടിക്കും ഒന്നും ചെയ്യാനാവില്ലെന്നും വിഎസ് പറഞ്ഞിരുന്നു.