വി‌എസിന്റെ വസതിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്-എഐവൈഎഫ് സംഘര്‍ഷം

തിങ്കള്‍, 8 ജൂലൈ 2013 (14:05 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ തിരുവന്തപുരത്തെ വസതിയായ കന്റോണ്‍മെന്റ് ഹൌസിനു മുന്നില്‍ കോണ്‍ഗ്രസ്-എഐവൈഎഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു.

ലൈംഗികാരോപണക്കേസില്‍ ഉള്‍പ്പെട്ട ജോസ് തെറ്റയില്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഎസിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ റോഡില്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും നടത്തിയ കല്ലേറിനിടെയാണ് പോലീസുകാര് പരിക്കേറ്റത്.

വെബ്ദുനിയ വായിക്കുക