വിഷ്ണുനാഥ് വിവാഹിതനായി

വെള്ളി, 17 ഓഗസ്റ്റ് 2007 (15:04 IST)
KBJWD
എം.എല്‍.എ പി.സി. വിഷ്ണുനാഥ് വിവാഹിതനായി. കന്നഡ കവയത്രി കനകഹാമയാണ് വധു. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

കുറച്ചുകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായ വിഷ്ണുനാഥിന്‍റെ വിവാഹത്തിന് വ്യവസായ മന്ത്രി എളമരം കരീം, എം.എല്‍.എമാരായ അബ്ദുള്‍ഖാദര്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. സാമൂഹിക, സാംസ്ക്കാരിക രംഗത്തുള്ളവരും വധൂവരന്മാരെ ആശീര്‍വദിക്കാനായി എത്തിയിരുന്നു.

ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ഗാന്ധിജി നയിച്ച നിയമലംഘന സമരത്തിന്‍റെ തുടക്കമായ ഉപ്പ് സത്യാഗ്രഹത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തിയ ദണ്ഡിയാത്രയുടെ പുനരാവിഷ്കാരത്തിനിടയിലായിരുന്നു വിഷ്ണുനാഥും കനകഹാമയും കണ്ടുമുട്ടിയത്.

വിഷ്ണുനാഥ് അന്ന് കെ എസ് യു വിന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്നു. കെ എസ് യു വിന്‍റെ പ്രവര്‍ത്തകനായിരുന്നതിനാല്‍ സംഘടന ഭരണഘടന പ്രകാരം വിവാഹിതനാകാന്‍ വിലക്കുണ്ടായിരുന്നു. അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക