വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 50 പേര്‍ക്ക് ഭക്‍ഷ്യവിഷബാധ
തിങ്കള്‍, 23 ജൂലൈ 2012 (10:33 IST)
PRO
PRO
എറണാകുളം പുത്തന്‍കുരിശില്‍ ഭക്‍ഷ്യവിഷബാധയെത്തുടര്‍ന്ന് 50 ഓളം പേര്‍ ആശുപത്രിയില്‍. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്‍ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച വൈകിട്ടാണ് വിവാഹസല്‍ക്കാരം നടന്നത്.
ശാരീരികാസ്വാസ്ഥ്യം മൂലമാണ് ആളുകള്‍ ചികിത്സ തേടിയത്. കേറ്ററിംഗ് സര്‍വീസ് ആണ് സല്‍ക്കാരത്തിന് ഭക്ഷണം വിളമ്പിയത്. ഈ കേറ്ററിംഗ് സെന്ററില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. പൊലീസും സ്ഥലത്തെത്തി.