വിവാദങ്ങള്‍ കേരളത്തെ ഇരുട്ടിലാക്കും: എ കെ ബാലന്‍

ചൊവ്വ, 24 ജനുവരി 2012 (11:21 IST)
അനാവശ്യ വിവാദങ്ങള്‍ കേരളത്തെ ഇരുട്ടിലേയ്ക്ക്‌ നയിക്കുമെന്ന്‌ മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എ കെ ബാലന്‍. കഴിഞ്ഞ എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാടിനെ ബാലന്‍ വിമര്‍ശിച്ചു.

ഉമ്മന്‍‌ചാണ്ടിയുടെ നിഷേധാത്മക നിലപാടാണ് വൈദ്യുത മേഖലയില്‍ കൊറിയന്‍ കമ്പനിയുമായുളള കരാര്‍ യാഥാര്‍ത്ഥ്യമാകാതെ പോയതെന്ന്‌ ബാലന്‍ കുറ്റപ്പെടുത്തി.

എതിര്‍പ്പിനെത്തുടര്‍ന്ന്‌ റീ ടെന്‍ഡര്‍ വിളിക്കാന്‍ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന വി എസ്‌ അച്യുതാനന്ദന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ വൈദ്യുത മേഖലയ്ക്ക്‌ ഗുണകരമാകേണ്ട ഒരു പദ്ധതിനഷ്ടപ്പെടുകയായിരുന്നെന്ന് ബാലന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക