വിവാദങ്ങളില്‍ ഭരണനേട്ടങ്ങള്‍ ഒലിച്ചുപോകുന്നു: കുഞ്ഞാലിക്കുട്ടി

ശനി, 30 മാര്‍ച്ച് 2013 (16:10 IST)
PRO
PRO
അനാവശ്യവിവാദങ്ങളില്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഒലിച്ചുപോകുന്നതായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വിവാദങ്ങള്‍ യുഡിഎഫിന്‌ നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്‌ ചേര്‍ന്ന ലീഗ്‌ യോഗത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണിയിലെ എല്ലാ കക്ഷികളും അച്ചടക്കം പാലിക്കണമെന്ന്‌ സമീപകാലത്ത്‌ യുഡിഎഫിലുണ്ടായ വിവാദങ്ങള്‍ പരാമര്‍ശിച്ച് ലീഗ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. അനാവശ്യവിവാദങ്ങള്‍ക്ക്‌ വിരാമം വേണം. എന്താണ്‌ പരിഹാരമെന്ന്‌ അതാതു പാര്‍ട്ടികള്‍ തന്നെ ചര്‍ച്ച ചെയ്തു തീരുമാനിക്കണം.

വിപരീത സാഹചര്യത്തിലും സര്‍ക്കാരിന്‌ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്‌. സൗദി തൊഴില്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണം. മാധ്യമങ്ങള്‍ വിഷയം പെരുപ്പിച്ച്‌ കാട്ടരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക