വിഴിഞ്ഞം ലൈറ്റ്ഹൌസ് വിനോദസഞ്ചാരകേന്ദ്രമാക്കും - മന്ത്രി ദിയോറ
തിങ്കള്‍, 23 ഡിസംബര്‍ 2013 (14:39 IST)
PTI
വിഴിഞ്ഞം തുറമുഖത്തുള്ള ലൈറ്റ് ഹൌസ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള മുഖ്യ കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റുമെന്ന് കേന്ദ്ര മന്ത്രി മിലിന്ദ് ദിയോറ പറഞ്ഞു. കഴിഞ്ഞ ദിവസം ലൈറ്റ് ഹൌസ് സന്ദര്‍ശന വേളയിലാണ് മന്ത്രി ഇതു പറഞ്ഞത്.
ഇതിനായി ആദ്യഘട്ടം എന്ന നിലയില്‍ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ലൈറ്റ് ഹൌസ് പരിസരത്ത് ഹെറിറ്റേജ്, മരിടൈം മ്യൂസിയം, ലാന്‍ഡ് സ്കേപ്പ്, സാംസ്കാരിക തനിമ വിളിച്ചോതുന്ന തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ക്കായി ആംഫി തിയേറ്റര്‍, പാര്‍ക്കിംഗ് കേന്ദ്രം എന്നിവ ഒരുക്കും.
പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് ഹൌസ് വളപ്പില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ശശി തരൂരും പങ്കെടുത്തു.