വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടും: മുഖ്യമന്ത്രി
വ്യാഴം, 21 ജൂണ്‍ 2012 (20:32 IST)
PRD
PRO
സംസ്ഥാനത്ത് ആവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ ഓണം വരെ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി അവശ്യസാധനങ്ങള്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അരിയും പച്ചക്കറിയും അവശ്യ സാധനങ്ങളും കുറഞ്ഞ വിലയില്‍ സര്‍ക്കാര്‍ സംവിധാനം വഴി ലഭ്യമാക്കും. നന്മ സ്റ്റോറുകള്‍ വഴി 10 ഇനങ്ങള്‍ വിലകുറച്ച് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവശ്യ സാധനങ്ങളുടെ വില കുത്തനെ കൂടുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.