വിമാനത്താവളത്തിന് അമേരിക്കയുമായി ധാരണയില്ലെന്ന് എ കെ ആന്റണി
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (15:17 IST)
PRO
തിരുവനന്തപുരത്ത് വിമാനത്താവളത്തിനായി അമേരിക്കയുമായി ധാരണയില്ലെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. അമേരിക്കയുമായി ഇത്തരത്തില്‍ ധാരണയുണ്ടാക്കിയിട്ടില്ലെന്നും വാര്‍ത്തകള്‍ ശരിയായതെല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക യുദ്ധവിമാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും താല്‍ക്കാലിക താവളമൊരുക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇത് നിഷേധിച്ച് ആന്റണി രംഗത്തെത്തിയത്.
തിരുവനന്തപുരമടക്കം ഏഷ്യാപസഫിക് മേഖലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമ താവളം ഒരുക്കുമെന്ന് അമേരിക്കന്‍ വ്യോമസേനാ ജനറല്‍ ഹെര്‍ബര്‍ട്ട് ഹോക്ക് പറഞ്ഞിരുന്നു. ഇതിനായി തിരുവനന്തപുരം സന്ദര്‍ശിച്ചതായും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
വാര്‍ത്തയെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളമുണ്ടായതോടെ ഇക്കാര്യം നിഷേധിച്ച് പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിരുന്നു. 2006ലെ ഇന്ത്യ അമേരിക്ക സൈനിക കരാര്‍ പ്രകാരമാണ് അമേരിക്കയുടെ നീക്കമെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഇടതുനേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു.<