വിദ്യാരംഭം ഒരു താന്ത്രിക ക്രിയ

തിങ്കള്‍, 14 ഒക്‌ടോബര്‍ 2013 (12:12 IST)
PRO
വിദ്യാരംഭം അക്ഷര പൂജ ചെയ്യുന്ന ഒരു താന്ത്രിക ക്രിയയാണ് .വിജയദശമി ദിവസമാണ് വിദ്യാരംഭം. ഇത് എന്നുമൊരു ശുഭമുഹൂര്‍ത്തമാണ്. ഈ ദിവസം തുടങ്ങുന്ന ഒരു കാര്യവും പരാജയപ്പെടില്ല.

കേരളത്തില്‍ വിജയദശമി ദിവസം ജ്ഞാന ദേവതയായ സരസ്വതിയെ പൂജിച്ച് വിദ്യാരംഭം കുരിക്കുന്നു. ഹരി ശ്രീ എഴുതിയശേഷം ഭാഷയിലെ അന്‍പത്തി ഒന്നക്ഷരങ്ങളും എഴുതിക്കുന്നു.

അക്ഷരമാലയിലെ 51 ലിപികള്‍ കേവലം ലിപികളല്ല, മന്ത്ര ശാസ്ത്രത്തിന്‍റെ അടിസ്ഥാന ശക്തികള്‍ കൂടിയാണ്. മന്ത്രശാസ്ത്രത്തില്‍ ഇവയെ മാതൃകാ അക്ഷരങ്ങളെന്നാണ് പറയുക.അതുകൊണ്ട് വിദ്യാരംഭം അക്ഷര പൂജ ചെയ്യുന്ന ഒരു താന്ത്രിക ക്രിയയായി വേണം കരുതാന്‍.

ആയുധപൂജ- അടുത്ത പേജ്

ആയുധപൂജ
PRO

നവരാത്രി ഉത്സവത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് പൂജയാണ്. കേരളത്തില്‍ ദശമി വരെയുള്ള അവസാനത്തെ മൂന്നു ദിവസത്തെ ആചാരങ്ങള്‍ക്ക് ആയുധപൂജ എന്നു പൊതുവേ പറയാറുണ്ട്.

തന്ത്ര ശാസ്ത്രത്തില്‍ പൂജ, ഹോമം, ബലി, തര്‍പ്പണം എന്നീ ക്രിയകളാണ് അനുഷ് ഠാനങ്ങളുടെ പ്രായോഗിക സ്വരൂപം. ഇവിടെ പൂജയ്ക്കാണ് പ്രാധാനം.

നവരാത്രി ആഘോഷത്തിന്‍റെ എട്ടാം ദിവസം വൈകുന്നേരത്തോടെ തൊഴിലാളികളും കരകൗശലപണിക്കാരും ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ തൊഴിലുപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങളും പേനയും മറ്റും പൂജയ്ക്കു വേണ്ടി സമര്‍പ്പിക്കുന്നു.

നവമി ദിവസം അടച്ചുപൂജയാണ്. പത്താം ദിവസം വിജയദശമി. അന്നു കാലത്ത് പൂജയ്ക്കു ശേഷം കിട്ടുന്ന പണിയായുധങ്ങള്‍, തൊഴിലുപകരണങ്ങള്‍, പാഠപുസ്തകങ്ങള്‍ എല്ലാം ജീവിതവിജയത്തിന് ആവശ്യമായ ദൈവീകാനുഗ്രഹം സിദ്ധിച്ചവയായിരിക്കും എന്നാണ് വിശ്വാസം.

വെബ്ദുനിയ വായിക്കുക