വിദ്യാഭ്യാസം ലീഗിന് തീറെഴുതിക്കൊടുത്തോയെന്ന് വി എസ്

ചൊവ്വ, 24 ഏപ്രില്‍ 2012 (11:05 IST)
PRO
PRO
കാലിക്കറ്റ് സര്‍വകാലശാലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഭൂമിദാന വിവാദം സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണൊയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത്‌ ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

യു ജി സി നയത്തിന്റൈ ഭാഗമായാണ്‌ സ്വകാര്യ ഏജന്‍സികള്‍ക്ക്‌ ഭൂമി നല്‍കാന്‍ തീരുമാനിച്ചതെന്നാണ്‌ വൈസ്‌ ചാന്‍സലറുടെ വിശദീകരണം. സര്‍വകലാശാല ക്യാമ്പസില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന്‌ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്ടോയെന്ന്‌ വ്യക്തമാക്കണമെന്നും വി എസ്‌ പറഞ്ഞു.

കോടിക്കണക്കിന്‌ വിലയുള്ള ഭൂമിയാണ്‌ തക്കം കിട്ടിയപ്പോള്‍ മുസ്ലീംലീഗ്‌ കൈവശപ്പെടുത്തിയത്‌. വിദ്യാഭ്യാസ മേഖല ലീഗിന്‌ തീറെഴുതി കൊടുത്തുവോയെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസത്തെ ലീഗിന് വില്‍ക്കാന്‍ കേരളസമൂഹവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അനുവദിക്കില്ല.

വെബ്ദുനിയ വായിക്കുക