വിജയകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ സ്പീക്കറുടെ റൂളിംഗ്

ചൊവ്വ, 20 മാര്‍ച്ച് 2012 (17:28 IST)
PRO
PRO
മുന്‍സ്പീക്കറും മന്ത്രിയുമായ എം വിജയകുമാര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ റൂളിംഗ്‌. സ്പീക്കറുടെ അറിവോടെയാണ് നെയ്യാറ്റിന്‍‌കര എം എല്‍ എ ശെല്‍‌വകുമാര്‍ രാജിവെച്ചത് എന്ന വിജയകുമാറിന്റെ പ്രസ്താവനയെക്കെതിരെയാണ് റൂളിംഗ്.

വിജയകുമാറിന്റെ പ്രസ്താവന ദു:ഖകരവും നിര്‍ഭാഗ്യകരവുമാണെന്ന്‌ സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
നിയമസഭയെയും സ്പീക്കറെയും വിജയകുമാര്‍ അവഹേളിച്ചിരിക്കുകയാണ്‌. നിയമസഭയുടെ യശസ്സിന്‌ കളങ്കം വരുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ വിജയകുമാര്‍ നടത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക