വിഎസുമായി യെച്ചൂരി സംസാരിച്ചു; പൊതുസമ്മേളനത്തില്‍ പങ്കെടുത്തേക്കും

തിങ്കള്‍, 23 ഫെബ്രുവരി 2015 (09:25 IST)
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി സംസാരിച്ചു. ആലപ്പുഴയില്‍ എത്താന്‍ വി എസിനോട് യെച്ചൂരി അഭ്യര്‍ത്ഥിച്ചു. ഇതനുസരിച്ച് 
ആലപ്പുഴയില്‍ വൈകുന്നേരം നടക്കുന്ന സമ്മേളനത്തില്‍ വി എസ് പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇതിനിടെ വി എസിനെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വം രംഗത്തെത്തി. കേന്ദ്രനേതൃത്വത്തെ പിന്തുണച്ച് കോടിയേരി ബാലകൃഷ്‌ണനും രംഗത്തെത്തി. സി പി എമ്മിന്റെ പുതിയ സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണന്‍ തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. 
 
ഈ സാഹചര്യത്തില്‍ വി എസിനെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തിയേക്കും.

വെബ്ദുനിയ വായിക്കുക