വാടക രോഗികകള്‍: അന്വേഷണം നടത്തുമെന്ന് അടൂര്‍ പ്രകാശ്
ഞായര്‍, 19 ഫെബ്രുവരി 2012 (14:52 IST)
സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നിലനിര്‍ത്തുന്നതിന് വേണ്ടി ആശുപത്രികളില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി അടൂര്‍പ്രകാശ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു സംഭവം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി കൂടി കണക്കിലെടുത്താകും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
അനാഥാലയങ്ങളില്‍ നിന്നും അന്തേവാസികളെ പണം നല്കി ആശുപത്രിയില്‍ ചികിത്സയ്ക്കാണെന്ന വ്യാജേന എത്തിച്ചാണ് ആശുപത്രികള്‍ തട്ടിപ്പ് നടത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.