വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റു മരിച്ചു

ശനി, 29 സെപ്‌റ്റംബര്‍ 2012 (14:45 IST)
PRO
PRO
തിരുവല്ലയില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. കുറ്റൂര്‍ സ്വദേശി ജോണ്‍ സി ചാക്കോയാണ്‌ മരിച്ചത്‌. കളത്തില്‍ ബാബു എന്നയാള്‍ ജോണുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ സമീപത്തെ കടയില്‍ നിന്ന് ബാബു സോഡകുപ്പി എടുത്ത് ജോണിനെ കുത്തുകയായിരുന്നു.

ഉച്ചയ്ക്ക്‌ 12.15 ഓടെയായിരുന്നു സംഭവം. ബാബുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. തിരുവല്ല സിഐയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്‌.

വെബ്ദുനിയ വായിക്കുക