കഴിഞ്ഞദിവസം ചേര്‍ന്ന യു ഡി എഫ് യോഗത്തിന്റെ തീരുമാനങ്ങളില്‍ തൃപ്‌തനല്ലാത്ത ബാലകൃഷ്‌ണ പിള്ള ഇന്നു രാവിലെ വാര്‍ത്താസമ്മേളനം നടത്തും. പിള്ള ചെയ്തത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും എന്നാല്‍ പ്രായത്തെ മാനിച്ച് തല്‍കാലം നടപടികള്‍ ഒന്നും എടുക്കേണ്ടതില്ലെന്നും ആയിരുന്നു യു ഡി എഫ് തീരുമാനം. മുന്നണി മര്യാദയുമായി യോജിച്ചു പോകാനാണെങ്കില്‍ ഒരുമിച്ചു പോകാം, ഇല്ലെങ്കില്‍ പിള്ളയ്ക്ക് സ്വയം പുറത്തുപോകാമെന്നും യു ഡി എഫ് പറഞ്ഞു.
എന്നാല്‍ , യു ഡി എഫിന്റെ നിലപാടില്‍ പിള്ള തൃപ്‌തനല്ല. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നെ അപമാനിച്ചിരിക്കുകയാണെന്നും പിള്ള ഇന്നലെ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി തെറ്റു ചെയ്തു കൊണ്ടിരിക്കുന്നത് സര്‍ക്കാര്‍ ആണെന്നും പിള്ള പറഞ്ഞു.
യു ഡി എഫ് യോഗത്തിനു വിളിക്കാതെ തന്നെ അപമാനിച്ചെന്നും പിള്ള പറഞ്ഞിരുന്നു. ഏതായാലും ഇതിനെല്ലാമുള്ള മറുപടി ആയിരിക്കും വാര്‍ത്താസമ്മേളനത്തില്‍ പിള്ള നല്കുക.