പരീക്ഷാ ദിവസങ്ങള്‍ക്കും, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ സ്‌കൂളുകളില്‍ 220 അധ്യയന ദിവസങ്ങള്‍ എന്നത് ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി. വിദ്യാഭ്യാസ നിയമവും, കെ ഇ ആറും ഇത് അനുശാസിക്കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഈ അധ്യയന വര്‍ഷം 200 അധ്യയന ദിവസങ്ങള്‍ മാത്രമെ സ്‌കൂളുകളില്‍ ലഭിച്ചിട്ടുള്ളുവെന്നും, അടുത്ത അധ്യയന വര്‍ഷം മുതല്‍ 220 ദിവസങ്ങള്‍ നിര്‍ബന്ധമായും വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമരങ്ങളും പ്രതീക്ഷിക്കാതെയുണ്ടാകുന്ന അവധി ദിനങ്ങളും ആണ് സ്കൂളുകളിലെ പ്രവര്‍ത്തി ദിനത്തില്‍ കര്യമായ കുറവുണ്ടാകുന്നതിനുള്ള മറ്റൊരു കാരണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്ത്ണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.