പാഠപുസ്തകത്തിന്‍റെ പേരില്‍ ളോഹയിട്ട ചിലര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് ആരോപിച്ചു.
നാട്ടില്‍ വര്‍ഗ്ഗീയത വളര്‍ത്താനാണ് ഇവരുടെ ശ്രമമെന്നും രാജേഷ് പറഞ്ഞു. ആലപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിന്നു രാജേഷ്. നാല് വോട്ടിന് വേണ്ടി ഇത്തരം നീക്കങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട ചില രാഷ്ട്രീയനേതാക്കള്‍ കൂട്ട് നില്‍ക്കുകയാണ്.
സ്കൂളുകളില്‍ പരസ്യമായി പാഠപുസ്തകങ്ങള്‍ കത്തിക്കുകയും വിദ്യാര്‍ത്ഥികളുടെ കയ്യില്‍ പ്ലക്കാര്‍ഡുകള്‍ കൊടുത്ത് തെരുവിലിറക്കുകയും ചെയ്യുന്ന മത, സാമുദായിക, രാഷ്ട്രീയ നേതാക്കളുടെ നീക്കം അനുവദിക്കാനാവില്ല. കേരളത്തെ വര്‍ഗ്ഗീയ വത്‌കരിക്കാനാണ് ഇവരുടെ ശ്രമം.
പുസ്തകത്തിന്‍റെ പേരില്‍ ഇവര്‍ നാലാംകിട രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും രാജേഷ് പറഞ്ഞു. വോട്ടു കിട്ടാന്‍ വേണ്ടി ഇവര്‍ എന്തും ചെയ്യുമെന്നും ഇതിനൊക്കെ സമൂഹത്തിനോട് മാപ്പു പറയേണ്ടി വരുമെന്നും രാജേഷ് വ്യക്തമാക്കി.