വയനാട് ഒഴിപ്പിക്കല്‍: ആദിവാസിക്ഷേമ സമിതി പരാതി നല്കും
ഞായര്‍, 20 ജൂണ്‍ 2010 (12:11 IST)
വയനാട്ടില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കലിനെക്കുറിച്ച് ആദിവാസി ക്ഷേമ സമിതി ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നല്കും. സി പി എം പോഷകസംഘടനയാണ് ആദിവാസി ക്ഷേമ സമിതി. കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി ഇന്ന് ജില്ലയിലെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ സമരത്തിന്‍റെ വിശദാംശങ്ങള്‍ ബോധ്യപ്പെടുത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാനെന്നപേരില്‍ പൊലീസ് അക്രമം നടത്തിയെന്നാണ് പരാതി. കുടിലുകള്‍ തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തവര്‍ക്കെതിരെ നടപടിവേണമെന്നും പരാതിയില്‍ ആവശ്യപ്പെടും.
പൊലീസിന്‍റെ അക്രമത്തില്‍ നഷ്ടപ്പെട്ട വസ്‌തുവകകളുടെ കണക്കും ആദിവാസികള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. സി പി എം നേതൃത്വത്തില്‍ വയനാട്ടില്‍ ഭൂസമരം ആരംഭിച്ചശേഷം ആദ്യമായാണ് മുഖ്യമന്ത്രി ജില്ലയിലെത്തുന്നത്.