വനിത എംഎല്‍എമാര്‍ തിങ്കളാഴ്ച പൊലീസില്‍ പരാതി നല്കും

വെള്ളി, 20 മാര്‍ച്ച് 2015 (10:50 IST)
പ്രതിപക്ഷത്തെ വനിത എം എല്‍ എമാര്‍ തിങ്കളാഴ്ച പൊലീസില്‍ പരാതി നല്കും. ബജറ്റ് ദിവസം സഭയില്‍ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ആയിരിക്കും പരാതി നല്കുക. ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വനിത എം എല്‍ എമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടും. അഞ്ച് എം എല്‍ എമാരും വെവ്വേറെ ആയിരിക്കും പരാതി നല്കുക.
 
സ്പീക്കറില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പൊലീസിന് പരാതി നല്‍കുന്നതെന്ന് എം എല്‍ എമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പരാതിയുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇന്ന് സംസ്ഥാന വനിതാകമ്മീഷനെയും സമീപിക്കും.
 
വനിത എം എല്‍ എമാര്‍ മാര്‍ച്ച് 13ന് നല്‍കിയ പരാതികള്‍ അടിയന്തരമായി പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞദിവസം നിയമസഭ സ്പീക്കര്‍ എന്‍ ശക്തന്‍ കത്തു നല്‍കിയിരുന്നു. എന്നാല്‍, വി എസ് സ്പീക്കര്‍ക്ക് കൈമാറിയ പരാതികള്‍ ഇതുവരെയും പൊലീസിന് അയച്ചുകൊടുക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് എം എല്‍ എമാര്‍ പൊലീസിന് നേരിട്ട് പരാതി നല്കാന്‍ തയ്യാറെടുക്കുന്നത്.

വെബ്ദുനിയ വായിക്കുക