വനത്തിന് തീയിടാന്‍ ആനപ്പിണ്ടം കത്തിച്ച് എറിഞ്ഞു

വ്യാഴം, 20 മാര്‍ച്ച് 2014 (10:30 IST)
PRO
PRO
വയനാട്ടിലെ കാട്ടുതീ മനുഷ്യനിര്‍മ്മിതമാണെന്നും അതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ഉന്നതവനപാലക സംഘം കണ്ടെത്തിയിരുന്നു. ആനപ്പിണ്ടം കത്തിച്ച് എറിഞ്ഞാണ് വനത്തിന് തീയിട്ടത് എന്നാണ് സൂചന.

ഞായറാഴ്ചയാണ് വയനാട്ടില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നത്. 15 ഇടങ്ങളിലായിരുന്നു ഇത്. 20 കി.മീ ചുറ്റളവിലുള്ള 1200ഓളം ഏക്കര്‍ വനമേഖലയാണ് കത്തിനശിച്ചത്. നിരവധി വന്യജീവികളും ഔഷധസസ്യങ്ങളും കാട്ടുതീയില്‍ പെട്ടു. തോല്‍പ്പെട്ടി വന്യജീവി സങ്കേതം, നായ്ക്കട്ടി, ബാണാസുര മല, പുളിഞ്ഞാല്‍ മേഖലകളിലും കാട്ടുതീ പടര്‍ന്നു. ബുധനാഴ്ചയും കാട്ടുതീയുണ്ടായി.

10 വര്‍ഷത്തിനിടെ വയനാട്ടില്‍ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്. കാട്ടുതീ മനുഷ്യനിര്‍മ്മിതമാണെന്ന് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക