എട്ടുവയസുകാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു

ബുധന്‍, 25 ജൂണ്‍ 2014 (14:21 IST)
ഇടുക്കി വണ്ടിപ്പെരിയാറില്‍ എട്ടുവയസുകാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു. ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനെതിരേ പൊലീസ് കേസെടുത്തു. 
 
നേരത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തുകൊണ്ടുവന്നത്. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.
 

വെബ്ദുനിയ വായിക്കുക