വടക്കനെതിരെ മത്സരിക്കും: ഗോപ പ്രതാപന്‍

വ്യാഴം, 12 മാര്‍ച്ച് 2009 (13:05 IST)
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ടോം വടക്കനാണ്‍് സ്ഥാനാര്‍ത്ഥിയെങ്കില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന വക്താവ്‌ ഗോപ പ്രതാപന്‍ അറിയിച്ചു.

എന്നാല്‍, താന്‍ റിബല്‍ സ്ഥാനാര്‍ത്ഥി അല്ലെന്നും യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും ഗോപപ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനെയോ വി എം സുധീരനെയോ താന്‍ എതിര്‍ത്തിട്ടില്ല. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും ഗോപപ്രതാപന്‍ പറഞ്ഞു.

തിങ്കളാഴ്ച ആയിരുന്നു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സി എ ഗോപ പ്രതാപിനെ സംഘടനയില്‍ നിന്നും ആറു വര്‍ഷത്തേക്ക് കെ പി സി സി സസ്‌പെന്‍ഡ് ചെയ്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കനെതിരെ വാര്‍ത്താസമ്മേളനം നടത്തിയതിനായിരുന്നു സസ്‌പെന്‍ഷന്‍.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ടോം വടക്കന്‍ മത്സരിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഗോപപ്രതാപന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യമായി പ്രസ്താവന നടത്തിയതിനാണ് കെ പി സി സി നേതൃത്വം യൂത്ത് കോണ്‍ഗ്രസ് വക്താവിനെ ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

വെബ്ദുനിയ വായിക്കുക