വക്കം കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കും: ചെന്നിത്തല

തിങ്കള്‍, 30 ജനുവരി 2012 (15:26 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഏറ്റ തിരിച്ചടിയേക്കുറിച്ച് പഠിച്ച വക്കം കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ നടപ്പാക്കുമെന്ന്‌ കെ പി സി സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല. റിപ്പോര്‍ട്ടില്‍ ഒന്നോ രണ്ടോ പേര്‍ക്കെതിരെയുള്ള നടപടികളല്ല ശുപാര്‍ശ ചെയ്തിരിക്കുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള ശുപാര്‍ശകളാണെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഭാവി മുന്നില്‍കണ്ടുകൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുക. നേതാക്കളുടെ അഭിപ്രായപ്രകടനം അതിരുവിട്ടാല്‍ കൂച്ചുവിലങ്ങിടുമെന്നും ചെന്നിത്തല പറഞ്ഞു.

വക്കം കമ്മറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ പി വിശ്വനാഥാന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് പി സി ചാക്കോ എം പി നടത്തിയ അഭിപ്രായത്തെ വിശ്വാനാഥന്‍ വിമര്‍ശിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക