ലോട്ടറികേസ്: വി എസിന്റെ മകനെതിരെ ഹര്‍ജി

ബുധന്‍, 23 ഫെബ്രുവരി 2011 (18:06 IST)
ലോട്ടറിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ ഹര്‍ജി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

ലോട്ടറിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ മകന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

വി എസിന്റെ മകന്റെ ഇടപെടലുകള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്ന് പൊലീസിന് കോടതി നിര്‍ദ്ദേശം നല്കിക്കഴിഞ്ഞു. അതേസമയം, കല്ലുവാതുക്കല്‍ ദുരന്തം സംബന്ധിച്ചുള്ള പി ശശിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക