ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകും :കോടിയേരി
ബുധന്‍, 6 നവംബര്‍ 2013 (12:52 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പേര് ദോഷമുണ്ടാക്കി സംസ്ഥാനത്ത് ഭരണമാറ്റത്തിന് ശ്രമിക്കില്ലെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ ഭിന്നിപ്പുണ്ടാകുമെന്നും ചരിത്രം അതാണ് തെളിയിക്കുന്നതെന്നും കോടിയേരി പറഞ്ഞു. എംഎല്‍എമാരെ ചാക്കിട്ട്പിടിച്ച് ഭരണമാറ്റം ഉണ്ടാക്കാന്‍ സിപിഎം ശ്രമിക്കില്ല.
ജനങ്ങളില്‍ രാഷ്ട്രീയമാറ്റം ഉണ്ടാക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. എംഎല്‍എമാരെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. ജനങ്ങളില്‍ രാഷ്ട്രീയമാറ്റം ഉണ്ടാകുമ്പോള്‍ അതിന്റെ പ്രതിഫലനം യുഡിഎഫിന്റെ എംഎല്‍എമാരിലും യുഡിഎഫിലെ വിവിധ കക്ഷികളിലുമുണ്ടാകും.
കേരളത്തില്‍ അങ്ങനെ രാഷ്ട്രീയമാറ്റമുണ്ടാകും. ഉമ്മന്‍ ചാണ്ടി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കില്ലെന്നും കോടിയേരി കൂട്ടിചേര്‍ത്തു. ലാവ്ലിന്‍ കേസില്‍ മുന്‍ നിലപാടുകളെ വി എസ് അച്യുതാനന്ദന്‍ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും കോടിയേരി പറഞ്ഞു.