ലീഗ് മന്ത്രിമാരെ രക്ഷിക്കാന്‍ ശ്രമം: കോടിയേരി

ചൊവ്വ, 26 ജൂലൈ 2011 (15:48 IST)
PRO
PRO
കാസര്‍ഗോഡ് വെടിവയ്പ്പ് അന്വേഷണ കമ്മിഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. യു ഡി എഫ് മന്ത്രിസഭയിലെ മുസ്ലീം ലീസ് മന്ത്രിമാരെ രക്ഷിക്കാനാണ് അന്വേഷണ കമ്മിഷനെ പിന്‍‌വലിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.

അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ ഇന്നത്തെ പല മന്ത്രിമാര്‍ക്കും തുടരാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. ഇത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ഇത്തരം നടപടികളിലേക്ക് നീങ്ങിതെന്നും കോടിയേരി പറഞ്ഞു.

ധനവിനിയോഗ ബില്‍ പാസ്സാക്കാന്‍ നിയമസഭയില്‍ കളളവോട്ട് നടന്നോ എന്നത് പരിശോധിച്ചു തെളിയിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും കോടിയേരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക