ലീഗ് പഴയതൊന്നും മറക്കരുത്: കെ മുരളീധരന്‍

ഞായര്‍, 22 ഏപ്രില്‍ 2012 (15:44 IST)
PRO
PRO
മുസ്ലിം ലീഗിന്റെ ഭീഷണി യു ഡി എഫിനോട് വേണ്ടെന്ന് കെ മുരളീധരന്‍ എംഎല്‍എ. മുന്നണി വിട്ടുപോകുമെന്ന ലീഗ് ഭീഷണിപ്പെടുത്തേണ്ട. മുമ്പ് യുഡിഎഫ് വിട്ടുപോയ ലീഗിനെ എല്‍ഡിഎഫ് തള്ളിയതാണെന്നും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുകൊണ്ടാണ് അഞ്ചാം മന്ത്രി അടക്കം പലതും ലീഗിന് കിട്ടിയത്. മുന്നണിയാവുമ്പോള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

ലീഗിന്റെ അഞ്ചാം മന്ത്രിയുടെ ചുമതല മാലിന്യം നീക്കല്‍ തന്നെയാണെന്നും മുരളീധരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക