ലാവ്‌ലിന്‍ കേസ്: പിണറായിയുടെ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും

ബുധന്‍, 30 മാര്‍ച്ച് 2011 (09:33 IST)
PRO
വിവാദമായ എസ്‌ എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട്‌ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിച്ചേക്കും. ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് പിണറായി വിജയന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ജസ്റ്റിസ്‌ എച്ച് എസ്‌ ബേദി, ജസ്റ്റിസ്‌ സി ആര്‍ പ്രസാദ്‌ എന്നിവരടങ്ങിയ പുതിയ ബഞ്ചാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. കേസ്‌ പരിഗണിക്കുന്നതില്‍ നിന്നും നേരത്തെ ജസ്റ്റിസ്‌ ആര്‍ വി രവീന്ദ്രന്‍ പിന്‍മാറിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ കേസ്‌ പുതിയ ബെഞ്ചിന്‌ വിട്ടത്‌.

കേസില്‍ പിണറായി വിജയനു വേണ്ടി ആദ്യം ഹാജരായ ഫാലി എസ് നരിമാനുപകരം കെ കെ വേണുഗോപാല്‍ ആയിരിക്കും ഇന്ന്‌ കോടതിയില്‍ ഹാജരാവുക. നരിമാന്‍ എന്തുകൊണ്ടാണ് പിന്മാറിയത് എന്ന് വ്യക്തമല്ല. സര്‍ക്കാരിനു വേണ്ടി ഹരീഷ്‌ സാല്‍വെ, ജയ്ദീപ്‌ ഗുപ്ത, ജി പ്രകാശ്‌ എന്നിവര്‍ ഹാജരാവും.

വെബ്ദുനിയ വായിക്കുക