ലക്ഷ്മി നായരുടെ നിയമബിരുദത്തെപ്പറ്റി അന്വേഷിക്കും, ഭാവിമരുമകളില്‍ നിന്ന് തെളിവെടുക്കും

തിങ്കള്‍, 6 ഫെബ്രുവരി 2017 (18:26 IST)
ലക്ഷ്മി നായരുടെ നിയമബിരുദത്തേക്കുറിച്ചുള്ള പരാതിയില്‍ അന്വേഷണം നടത്തുമെന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ലക്ഷ്മി നായരുടെ ഭാവിമരുമകളില്‍ നിന്ന് തെളിവെടുക്കുമെന്നും സിന്‍ഡിക്കേറ്റ് അറിയിച്ചു. എന്നാല്‍ ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ലെന്ന് സിന്‍ഡിക്കേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
 
അഫിലിയേഷന്‍ റദ്ദാക്കണമെന്ന യുഡിഎഫ് പ്രമേയം വോട്ടിനിട്ട് തള്ളുകയാണ് ഉണ്ടായത്. സിപിഐ ഉള്‍പ്പെടെ എട്ട് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സിപിഎമ്മിന്‍റേതുള്‍പ്പടെ 12 അംഗങ്ങള്‍ പ്രമേയത്തിനെതിരായി വോട്ടു ചെയ്തു. ലോ അക്കാദമിക്കെതിരെ കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്നും അഫിലിയേഷന്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും സി പി എം അംഗങ്ങള്‍ വാദിച്ചു. 
 
ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ പരീക്ഷാ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലോ അക്കാദമിയിലെ മാര്‍ക്കുദാനത്തെക്കുറിച്ച് തുടരന്വേഷണം നടത്തുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക