വിഴിഞ്ഞം തീരദേശത്ത് നിന്ന് റോക്കറ്റ് ലോഞ്ചറിന് സമാനമായ വസ്തു കണ്ടെടുത്തു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഉപകരണത്തില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധന നടത്തിയ ബോംബ് സ്ക്വാഡ് അറിയിച്ചു.
രാവിലെ തീരപ്രദേശത്തെത്തിയ മല്‍സ്യ തൊഴിലാളികളാണ് ഉപകരണം ആദ്യമായി കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഫോടക വസ്തുവല്ലെന്ന നിഗമനത്തിലാണ് പൊലീസ്.