കൊല്ലം ജില്ലയിൽ പുറത്തിറക്കിയ പുതിയ റേഷൻ കാർഡിൽ കർഷകൻ സർക്കാർ ജീവനക്കാരനായി മാറിയതായി റിപ്പോർട്ട്. കുന്നത്തൂർ പോരുവഴി കാഞ്ഞിരവിള ഹസ്സിൽ ബിജു സാമുവൽ എന്നയാളാണ് റേഷൻ കാർഡിലൂടെ സർക്കാർ ജീവനക്കാരനായി മാറിയിയത്. ബിജുവിന്റെ മാതാവ് തങ്കമ്മ സാമുവലിന്റെ പേരിലാണ് പുതിയ റേഷൻ കാർഡ് നൽകിയിരിക്കുന്നത്.