റംസാന്‍ വ്രതാനുഷ്ഠാനം തിങ്കളാഴ്ച മുതല്‍

ഞായര്‍, 31 ജൂലൈ 2011 (14:06 IST)
ത്യാഗത്തിന്റെയും സഹനത്തിന്റെയും വ്രതശുദ്ധിയുടേയും പുണ്യറംസാന്‍ മാസത്തിന് തിങ്കളാഴ്ച തുടക്കമാവും. ഞായറാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയായതിനാല്‍ തിങ്കളാഴ്ച റംസാന്‍ ഒന്ന് ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്‍ ഖാദര്‍ മൌലവിയാണ്‌ അറിയിച്ചത്.

മാനവരാശിക്ക് ഖുര്‍ആന്‍ വെളിപ്പെടുത്തപ്പെട്ട മാസമാണ് റംസാന്‍. മനസും ശരീരവും ശുദ്ധമാക്കാന്‍ വിശ്വാസികള്‍ നോമ്പെടുക്കുന്ന മുപ്പത് ദിനങ്ങള്‍ മതസൗഹാര്‍ദത്തിന്റെയും പാരസ്പര്യത്തിന്റെയും കൂടിയാണ്.



വെബ്ദുനിയ വായിക്കുക