രാഷ്ട്രീയത്തില്‍ ആത്മാര്‍ത്ഥ സൌഹൃദത്തിന് സ്ഥാനമില്ല: ഷിബു ബേബി ജോണ്‍
വെള്ളി, 17 ജനുവരി 2014 (15:49 IST)
PRO
PRO
മുഖ്യമന്ത്രി പറഞ്ഞിട്ടാണ് കെ ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടതെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇനി ഈ പ്രശ്‌നത്തില്‍ ഇടപെടില്ലെന്നും ഷിബു ബേബി ജോണ്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി.
രാഷ്ട്രീയത്തില്‍ ആത്മാര്‍ത്ഥ സൌഹൃദത്തിന് സ്ഥാനമില്ലെന്ന് തനിക്ക് മനസിലായതായും അദ്ദേഹം പറഞ്ഞു. കെ ബി ഗണേഷ്കുമാറും ആര്‍ ബാലകൃഷ്ണപിള്ളയും ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഷിബു ബേബി ജോണ്‍ ചതിച്ചതായി പിള്ളയും ഗണേഷും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവച്ചതിനു ശേഷം ഷിബു തന്നെ വിളിച്ചിട്ടില്ലെന്നായിരുന്നു ഗണേഷിന്റെ പരാതി.