രാജ്യസഭ: ഹൈക്കമാന്‍ഡ് തീരുമാനത്തിന്

വെള്ളി, 30 ജനുവരി 2009 (10:40 IST)
PROPRO
രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാ‍നാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അറിയിച്ചു. രാവിലെ ചേര്‍ന്ന കെപിസിസി തെരഞ്ഞെടുപ്പുസമിതി യോഗം ഏകകണ്ഠമായാണ് തീരുമാനം ഹൈക്കമാന്‍ഡിനു വിടാന്‍ നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസ്ഥാനത്ത് യു ഡി എഫിന് ഒഴിവു വരുന്ന രാജ്യസഭാസീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച സംസ്ഥാന നേതൃത്വം രാജ്യസഭാസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആ‍ര് ആയിരിക്കണം സ്ഥാനാര്‍ത്ഥി എന്ന കാര്യം ചര്‍ച്ച ചെയ്തില്ലെന്നും ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക