രമേശ് മന്ത്രിസഭയിലേക്ക്, തിരുവഞ്ചൂരിന് ആഭ്യന്തരം പോകും?

വ്യാഴം, 25 ജൂലൈ 2013 (14:20 IST)
PRO
സോളാര്‍ കേസില്‍ പ്രതിസന്ധി നേരിടുന്ന ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പുനഃസംഘടനയിലേക്ക് നീങ്ങുന്നു. കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമെന്നാണ് സൂചന. ആഭ്യന്തരം തന്നെയായിരിക്കും രമേശിന് നല്‍കുക. ഇതോടെ അഭ്യന്തരമന്ത്രി തിരുവഞ്ചൂരിന് സ്ഥാനം തെറിച്ചേക്കും. ഇക്കാര്യത്തില്‍ സംസ്ഥാനതല നേതാക്കളുടെയിടയില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

പക്ഷേ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് നിലപാടില്‍ മാറ്റം വെണ്ടെന്നും, ഐ ഗ്രൂപ്പില്‍ ഒരു വിഭാദം പറയുന്നു. മന്ത്രിസഭയില്‍ ചേരണമെന്ന ആവശ്യത്തില്‍നിന്ന് ഒഴിഞ്ഞു മാറണമെന്നാണ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. രമേശ് ഇനിയും അപമാനിക്കപ്പെടരുതെന്നും ഗ്രൂപ്പ് വിലയിരുത്തി.

രമേശ് ചെന്നിത്തലയെ മന്ത്രിയാക്കി മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സര്‍ക്കാരിന്റെ മുഖം മിനുക്കണമെന്ന് മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ നിര്‍ദേശം വച്ച സാഹചര്യത്തിലാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. രമേശിന്റെ മന്ത്രിസഭാ പ്രവേശം ഇടഞ്ഞു നില്‍ക്കുന്ന സമുദായ നേതൃത്വങ്ങളെ ഒപ്പം നിര്‍ത്താനും കഴിഞ്ഞേക്കാം എന്നാണ് ഹൈക്കമാന്റ് പ്രതീക്ഷയെന്നും സൂചനയുണ്ട് .

വെബ്ദുനിയ വായിക്കുക